തൃപ്പൂണിത്തുറ: വെങ്കിടേശ്വര സ്‌കൂളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ഗാന്ധിദർശന വേദിയുടെ നേതൃത്വത്തിൽ ആദരിച്ചു. സ്‌കൂൾ ഹാളിൽ നടന്ന അനുമോദന സദസ് പ്രൊഫ. കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. അഡ്വ. എ.വി. ബിജു അദ്ധ്യക്ഷതവഹിച്ചു. കൊച്ചിൻ കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ.ബി. സാബു പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. സ്‌കൂൾ മാനേജർ എസ്. രാമചന്ദ്രൻ, എ.ടി. ജോസഫ്, പി.സി. പോൾ, ഹെഡ്മിസ്ട്രസ് പ്രസന്നകുമാരി, എസ്.ജെ. മുരളീധരൻ എന്നിവർ സംസാരിച്ചു.