പി.ഡബ്ളിയു.ഡി റോഡിലെ കുഴി അടക്കുന്നതിന് ഒരു വിഭാഗം കൗൺസിലർമാർ മുനിസിപ്പൽ പാർക്കിൽ നിന്നും മെറ്റലും സിമന്റും മണലും അനധികൃതമായി എടുത്തെന്നാരോപിച്ച് വനിത കൗൺസിലർ നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി. ബി.ജെ.പി അംഗം എ.സി. സന്തോഷ് കുമാർ, കോൺഗ്രസ് പ്രതിനിധി കെ.വി. സരള, സ്വതന്ത്രാഗം സെബി വി. ബാസ്റ്റ്യൻ എന്നിവർക്കെതിരെ 12 -ാം വാർഡ് കൗൺസിലർ മിനി ബൈജുവാണ് പരാതി നൽകിയത്.