തോപ്പുംപടി: പണി നടക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഗ്യഹനാഥൻ മരിച്ചു. ചുള്ളിക്കൽ ഇടക്കാട്ട് വീട്ടിൽ ബാബു (76) ആണ് മരിച്ചത്.ഇന്നലെ രണ്ടാം നിലയിൽ ടൈൽസിന്റെ ജോലികൾ നടക്കുന്നതിനിടയിൽ കാല് തെറ്റി താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.സംസ്ക്കാരം ഇന്ന് നടക്കും.