കൊച്ചി :വികലാംഗ ക്ഷേമപെൻഷൻ വർദ്ധനവ് പൂർണ്ണമായും നടപ്പിലാക്കുക തുടങ്ങി​യ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഫെഡറേഷൻ ഒഫ് ബ്ളെെൻഡ് സെക്രട്ടേറി​യേറ്റ് മാർച്ചും ധർണയും നടത്തും. ജൂലായ് ഒന്നിന് രാവിലെ 11 ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നുമാരംഭിക്കുന്ന മാർച്ചിൽ അഞ്ഞൂറോളം പ്രവർത്തകർ പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.ജെ.വർഗീസ് ,ജില്ലാപ്രസിഡന്റ് രാജു ജോർജ് എന്നിവർ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാരിന്റെ വിവിധക്ഷേമ കമ്മിറ്റി കളിൽനിന്ന് അസോസിയേഷൻ ഭാരവാഹികളെ ഒഴിവാക്കിയെന്നും ലോക് സഭാ തിരഞ്ഞെടുപ്പിനു ശേഷം സംഘടനയുമായി ചർച്ച നടത്താമെന്ന വാഗ്ദാനം സർക്കാർ പാലിച്ചില്ലെന്നും അവർ പറഞ്ഞു.