mo
മുല്ലശേരി കനാലിന്റെ കിഴക്കേ അറ്റത്ത് സ്ഥാപിച്ച മോട്ടോറിന്റെ ഉദ്ഘാടനം മേയർ സൗമിനി ജെയിൻ നിർവഹിക്കുന്നു

കൊച്ചി: കൊച്ചി നഗരസഭയുടെ കേന്ദ്രാവിഷ്കൃത പദ്ധതിയായ അമൃത് പദ്ധതിയുടെ ഭാഗമായി വിവേകാനന്ദ തോട് ആഴവും വീതിയും കൂട്ടി പുതുക്കിപ്പണിത് മുല്ലശേരി കനാലിന്റെ കിഴക്കേ അറ്റത്ത് 50 എച്ച്.പിയുടെ മോട്ടോർ സ്ഥാപിച്ചു. മേയർ സൗമിനി ജെയിൻ സ്വിച്ച് ഓൺ ചെയ്തു. ടാക്സ് അപ്പീൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി.പി കൃഷ്ണകുമാർ,ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. റോബിൻ കണ്ണൻചിറ, ഓവർസിയർ സി.എസ്. ദേവകുമാർ, റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ഡി.സി. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

സൗത്ത്, കാരിക്കാമുറി, കെ.എസ്.ആർ.ടി.സി.സ്റ്റാൻഡ് ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് മേയർ പറഞ്ഞു. മുല്ലശേരി കനാലിലൂടെ കായലിലേക്ക് വെള്ളം ഒഴുക്കിവിടുന്നതിനാൽ പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരമാകും.