കൊച്ചി: യുവമോർച്ച, മഹിളാ മോർച്ച, ഒ.ബി.സി.മോർച്ച, ന്യൂനപക്ഷ മോർച്ച, എസ്.ടി.മോർച്ച, എസ്.സി.മോർച്ച, കർഷകമോർച്ച എന്നിവയുടെ സംസ്ഥാനതല ശില്പശാല എറണാകുളത്തു നടന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്‌തു. എം.ടി.രമേശ്, എം. ഗണേശൻ, രേണു സുരേഷ്, പുഞ്ചകരി സുരേന്ദ്രൻ, കെ.വി. സാബു, വി.ടി.രമ, എൻ.കെ. മോഹൻദാസ്, ഷാജിമോൻ വട്ടേക്കാട്, അഡ്വ: ജയസൂര്യൻ, അഡ്വ: നോബിൾമാത്യു, അഡ്വ: പ്രകാശ് ബാബു, മോഹൻദാസ്, തീരഭൂമി സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു.