കൊച്ചി: മംഗളവനം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ബദൽ നിർദേശങ്ങൾ സർക്കാരിന് സമർപ്പിക്കുന്നതിനായി ഗ്രേറ്റർ കൊച്ചിൻ ഡവല്പമെന്റ് വാച്ചിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 4.30 ന് എറണാകുളം റസ്റ്റ് ഹൗസിൽ വിവിധ സംഘടനകൾ യോഗം ചേരും. കൊച്ചിയുടെ ശ്വാസകോശമെന്നറിയപ്പെടുന്ന മംഗളവനത്തോട് ചേർന്ന് 17.9 ഏക്കർ സ്ഥലത്ത് 3100 കോടി രൂപ ചെലവിൽ മെഗാ എക്സിബിഷൻ സിറ്റി നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണ് കൂട്ടായ്മ രൂപീകരിക്കാൻ ഡവലപ്‌മെന്റ് വാച്ച് മുന്നിട്ടിറങ്ങുന്നത്.