കൊച്ചി: പൂങ്കുന്നം റെയിൽവേ സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശനി, ഞായർ ദിവസങ്ങളിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി. ഞായറാഴ്ചത്തെ എറണാകുളം - കോട്ടയം പാസഞ്ചർ (56385/56390) പൂർണമായും റദ്ദാക്കി.

ഭാഗികമായി റദ്ദാക്കിയവ:
ശനിയാഴ്ചത്തെ തിരുവനന്തപുരം - ഗുരുവായൂർ ഇന്റർസിറ്റി എക്‌സ്‌പ്രസ് (16342) എറണാകുളത്തിനും ഗുരുവായൂരിനും ഇടയിലും എറണാകുളം -ഷൊർണൂർ പാസഞ്ചർ (56364) തൃശൂരിനും ഷൊർണൂരിനും ഇടയിലും സർവീസ് അവസാനിപ്പിക്കും. കോയമ്പത്തൂർ - തൃശൂർ പാസഞ്ചർ (56605) ഷൊർണൂരിനും തൃശൂരിനും ഇടയിൽ സർവീസ് നിർത്തും. ഞായറാഴ്ചത്തെ ഗുരുവായൂർ -തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്‌പ്രസ് (16341) ഗുരുവായൂരിനും എറണാകുളത്തിനും ഇടയിലും ഷൊർണൂർ -എറണാകുളം പാസഞ്ചർ (56361) ഷൊർണൂരിനും തൃശൂരിനും ഇടയിലും സർവീസ് അവസാനിപ്പിക്കും. തൃശൂർ -കണ്ണൂർ പാസഞ്ചർ (56603) തൃശൂരിനും ഷൊർണൂരിനും ഇടയിൽ സർവീസ് അവസാനിപ്പിക്കും.