കളമശേരി : കളമശേരി നിയോജക മണ്ഡലത്തിൽ വി.കെ ഇബ്രാഹിം കുഞ്ഞ് എം.എൽ.എ നടപ്പാക്കുന്ന ഒമ്പതാം വർഷത്തെ ഉണർവ് പ്രതിഭാസംഗമം കുസാറ്റ് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ജൂലൈ രണ്ടിന് നടക്കും. എസ്.എസ്..എൽ.സി ക്ലാസുകളിൽ കഴിഞ്ഞ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്ക് എ പ്ലസ്, എ വൺ ലഭിച്ച 450 ഓളം വിദ്യാർത്ഥികളെ അനമോദിക്കുമെന്ന് പത്രസമ്മേളനത്തിൽ വി.കെ.ഇബ്രാഹിം കുഞ്ഞ് എം.എൽ.എ പറഞ്ഞു.
നിയോജക മണ്ഡലത്തിലെ സ്‌കൂളുകളിലെ ക്ലാസ് മുറികൾ, ലബോറട്ടറികൾ, ശുചി മുറികൾ, സിന്തറ്റിക് ട്രാക്കോടു കൂടിയ സ്റ്റേഡിയം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കായി എട്ടുവർഷത്തിനുള്ളിൽ 46 കോടി രൂപ ചെലവഴിച്ചു.
ജില്ലാ കളക്ടർ, വിദ്യാഭ്യാസ ഓഫീസർ, എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, അധ്യാപകർ, രക്ഷാകർത്താക്കൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
തിരുവിതാംകൂർ രാജകുടുബാംഗം മഹാറാണി അശ്വതി തിരുനാൾ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടി പ്രതിഭകളെ ആദരിക്കും. ജില്ലാ കളക്ടർ എസ്.സുഹാസ്, കുസാറ്റ് വൈസ് ചാൻസലർ ഡോ.കെ.എൻ.മധുസൂദനൻ തുടങ്ങിയവർ പങ്കെടുക്കും.