കൊച്ചി: മഹാരാജാസ് കോളേജിൽ യു.ജി, പി.ജി പ്രവശനത്തിൽ വിവിധ വകുപ്പുകളിലായി പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജുലായ് ഒന്നിന് ഉച്ചയ്‌ക്ക് 12 ന് മുമ്പായി കോളേജ് ഓഫീസിൽ നിന്ന് ഫോം വാങ്ങി രണ്ടു മണിയ്‌ക്ക് മുമ്പായി പൂരിപ്പിച്ച് നൽകണം. നേരത്തെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാത്തവർക്കും അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക.