കൊച്ചി: അന്താരാഷ്‌ട്ര സ്കോളിയോസിസ് ബോധവത്കരണ മാസാചാരണത്തോടനുബന്ധിച്ച് സ്കോളിയോസിസ് (നട്ടെല്ലിന്റെ വളവും കൂനും ) അസുഖം ചികിത്സയിലൂടെ മാറിയവരുടെ കൂട്ടായ്മ ഡിപ്പാർട്ട്മെന്റ് ഒഫ് സ്പൈൻ സർജറിയുടെ നേതൃത്വത്തിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഇന്ന് നടക്കും. സീരിയൽ താരങ്ങളായ ഋഷി.എസ്.കുമാർ, ജൂഹി റുസ്തോഹി എന്നിവർ ചേർന്ന് രാവിലെ 11 ന് സംഗമം ഉദ്‌ഘാടനം ചെയ്യും. ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ പി.വി. ആന്റണി, ഡോ.പി.വി. തോമസ് തുടങ്ങിയവർ പങ്കെടുക്കും.