കൊച്ചി : വൈസ്‌മെൻ ഇന്റർനാഷണൽ ഇന്ത്യ ഏരിയയുടെ ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന് നെടുമ്പാരി സാജ് എർത്ത് റിസോർട്ടില്‍ നടക്കും. വൈകിട്ട് അഞ്ചിന് ഇന്റർനാഷണൽ പ്രസിഡന്റ് മൂൗസാംഗ് ബോംഗ് ഉദ്ഘാടനം ചെയ്യും. ഏരിയ പ്രസിഡന്റ് കെ.സി. സാമുവൽ അദ്ധ്യക്ഷത വഹിക്കും.
സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആഗോള ട്രഷറർ ഫിലിപ്‌സ് ചെറിയാൻ നിർവഹിക്കും. ഇന്റർനാഷണൽ സെക്രട്ടറി ജനറൽ ജോസ് വർഗീസ് സ്‌പെഷ്യൽ ബുള്ളറ്റിൻ പ്രകാശനം ചെയ്യും. കാൻസർ രോഗികളുടെ പരിചരണവും സംരക്ഷണവും ചികിത്സയുമാണ് ഈ വർഷത്തെ പ്രധാന സേവന പദ്ധതി. 40 കോടിരൂപ ഇതിനായി വിനിയോഗിക്കും.
ചടങ്ങിൽ ഇന്ത്യ ഏരിയയുടെ പ്രസിഡന്റായി വി.എ തങ്കച്ചൻ സെക്രട്ടറിയായും ഡോ. ജോസഫ് മനോജും ട്രഷററായും ജോമി പോളും ബുള്ളറ്റിൻ എഡിറ്ററായി പ്രൊഫ. എൻ. പി.വർഗീസും സ്ഥാനമേൽക്കും.