കൊച്ചി : പിറവം നിയോജക മണ്ഡത്തിലെ വിവിധ ലാഭം മാർക്കറ്റുകളിലും, സൂപ്പർ മാർക്കറ്റുകളിലും, മാവേലി സ്റ്റോറുകളിലുo നിത്യോപയോഗ സാധനങ്ങളുടെ കുറവ് പരിഹരിക്കുന്നതിന് ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഈയാഴ്ച തന്നെ സ്റ്റോക്ക് എത്തുമെന്ന് മന്ത്രി അറിയിച്ചു.
നിത്യോപയോഗ സാധനങ്ങളുടെ ദൗലർഭ്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.ടി.യു. സി. നിയോജക മണ്ഡലം സെക്രട്ടറി എം.എം.ജോർജ് വകുപ്പ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചിരുന്നു. എൽദോ എബ്രഹാം എം.എൽ.എഡിപ്പോയിലെ നിത്യോപയോഗ സാധന ദൗർലഭ്യം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് ഇടപെടൽ ഉണ്ടായത് .പിറവം നിയോജകമണ്ഡലത്തിലെ വിവിധ സ്റ്റോറുകളിലും , മാർക്കറ്റുകളിലും, ഒന്നിടവിട്ട ദിവസങ്ങളിൽ സാധനങ്ങളുടെ ലോഡ് വന്നിരുന്നത് ആഴ്ചയിലൊരിക്കലാക്കിയിരുന്നു