കൊച്ചി : എഴുപതാമത് ഒളിമ്പിക് ദിനാഘോഷങ്ങളുടെ ഭാഗമായി കേരള ഒളിമ്പിക് അസോസിയേഷൻ കൊച്ചിൻ ഷീ മീഡിയാസുമായി സഹകരിച്ച് നിർമ്മിച്ച ഒളിമ്പിക് തീം സോംഗ് പുറത്തിറക്കി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി. സുനിൽകുമാർ പ്രകാശിപ്പിച്ചു. എ.പി.എല്ലിന്റെയും ഇ.എച്ച്.എല്ലിന്റെയും തീം സോംഗിലൂടെ ശ്രദ്ധേയനായ ശരത് മോഹൻ സംഗീതവും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ മനോജ്കുമാർ കാക്കൂരിന്റേതാണ്. പ്രകാശന ചടങ്ങിൽ സ്പോർട്സ് കൗൺസിൽ ആക്ടിംഗ് സെക്രട്ടറി ആർ.എസ്. കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.ഒ.എ ട്രഷറർ എം.ആർ.രഞ്ജിത് , ഷീ മീഡിയാസ് മാനേജിംഗ് ഡയറക്ടർ സുജ കെ.എസ്, ഹോക്കി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അയ്യപ്പൻ, പി.ശശിധരൻ നായർ എന്നിവർ പങ്കെടുത്തു.