piravom
പിറവം നഗരസഭ ഇരുപത്തിയേഴാം ഡിവിഷനിൽ ആരംഭിച്ച ഞാറ്റുവേല കൃഷിയുടെ ഉദ്ഘാടനം കൗൺസിലർ ബെന്നി വി വർഗീസ് നിർവഹിക്കുന്നു.

കൊച്ചി : നഗരസഭ ഇരുപത്തിയേഴാം ഡിവിഷനിൽ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഞാറ്റുവേല കൃഷി ആരംഭിച്ചു. കുരുമുളക് തൈകളും, തെങ്ങിൻ തൈകളും പച്ചക്കറി വിത്തുകളുമാണ് കൂട്ടായ്മ കൃഷിയുടെ ഭാഗമായി വീടുകളിൽ എത്തിക്കുന്നത്. ഇല്ലിക്കൽ പാടശേഖരത്തിൽ നടന്ന ചടങ്ങിൽ നഗരസഭാ കൗൺസിലർ ബെന്നി വി വർഗീസ് ഞാറ്റുവേല കൃഷി ഉദ്ഘാടനംചെയ്തു. . കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജിജി എലിസബത്ത്, കൃഷി ഓഫീസർ ചന്ദന അശോകൻ, കൃഷി അസിസ്റ്റന്റ്മാരായ സുരേഷ് എസ്, സുമേഷ് എം പി, കർഷകരായ ഏലിയാസ് ഇല്ലിക്കൽ, ജോർജ് സ്കറിയ, ബാബു പി കെ, മോൻസി കുര്യൻ, മേരി ഷാജി, കുഞ്ഞമ്മ ഏലിയാസ്‌ എന്നിവർ നേതൃത്വം നൽകി. ജനകീയ സഹകരണത്തോടെ കഴിഞ്ഞവർഷം ഡിവിഷനിൽ വിജയകരമായി നടത്തിയ "എന്റെ വീട്ടിൽ എനിക്കുള്ള പച്ചക്കറി "കൃഷിയുടെ തുടർച്ചയായാണ് ഞാറ്റുവേല കൃഷി ആരംഭിച്ചിരിക്കുന്നതെന്ന് കൗൺസിലർ ബെന്നി വർഗീസ് പറഞ്ഞു