കൊച്ചി : മഹാരാജാസ് കോളേജിൽ എം.എ മ്യൂസിക് കോഴ്സിൽ ജനറൽ വിഭാഗത്തിലും മുസ്ളിം വിഭാഗത്തിലും ഓരോ സീറ്റ് ഒഴിവുണ്ട്. സർട്ടിഫിക്കറ്റുകളുമായി​ ജൂലായ് ഒന്നിന് ഉച്ചക്ക് 12 മണിക്ക് മുമ്പ് കോളേജ് ഓഫീസിൽ നിന്ന് ഫോം വാങ്ങി ഉച്ചക്ക് രണ്ടു മണിക്ക് മുമ്പ് സമർപ്പി​ക്കണം. ഓൺലൈൻ അപേക്ഷ നൽകാത്തവർക്കും അവസരമുണ്ട്.