kakkanad-
കൈയേറ്റഭൂമിയിൽ ജില്ലാ കളക്ടർ എസ് സുഹാസിന്റെ നേതൃത്തത്തിൽ റവന്യൂ വകുപ്പ് ബോർഡ് സ്ഥാപിക്കുന്നു.എൽ .ആർ ഡപ്യൂട്ടി തഹസിൽദാർ പദ്മജ വി. കാക്കനാട് വില്ലേജ് ഓഫീസർ സജേഷ് കെ ജി,വിമൽ എം .ആർ,രാഹുൽ,ടി .കെ എന്നിവർ സമീപം

തൃക്കാക്കര : 20 വർഷക്കാലമായി സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിയിരുന്ന23.103 സെന്റ് സർക്കാർ ഭൂമി ജില്ലാകലക്ടറുടെ സാന്നിദ്ധ്യത്തിൽ ഏറ്റെടുത്തു. സംഭവം.കാക്കനാട് വില്ലേജിൽ കളക്ടറേറ്റിന്റെ തെക്കേ കവാടത്തിന് മൂന്നുമീറ്റർ അകലെ സിവിൽ ലൈൻ റോഡിന് സമീപമുള്ള സ്ഥലം ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയായിരുന്നു ഏറ്റെടുത്തത്. സെന്റിന് 20മുതൽ25വരെ ലക്ഷംരൂപ വിലമതിക്കുന്ന സ്ഥലത്ത്ജില്ലാ കളക്ടർ എസ് സുഹാസിന്റെ നേതൃത്വത്തിൽ റവന്യൂ വകുപ്പ് ബോർഡ് സ്ഥാപിച്ചു.
നാലരക്കോടി കോടി രൂപ മതിപ്പു വിലയുള്ള സ്ഥലത്തിന്റെ ഇരുഭാഗത്തും ടാർ റോഡ് ഉണ്ട്. 77 മീറ്റർറോഡ് ഫ്രണ്ടേജ് ഒരു വശത്തും മറുഭാഗത്ത് 30 മീറ്റർഫ്രണ്ടേജുമുള്ള ഭൂമിയാണിത്. കഴിഞ്ഞ നവംബർ എട്ടിന് കൈവശക്കാരുടെ ഹിയറിംഗ് നടത്തിയിരുന്നു.ഈ ഭൂമി സംബന്ധിച്ച് രേഖകൾ കാക്കനാട് വില്ലേജ് ഓഫീസർ പരിശോധിച്ച് സർക്കാർ ഭൂമിയാണെന്ന് ഉറപ്പ് വരുത്തിയ ശേഷം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയത്. തുടർന്ന് സ്ഥലം ഒഴിയണമെന്ന് കാണിച്ച് കാക്കനാട് വില്ലേജ് ഓഫീസർ നോട്ടീസ് കൊടുത്തിരുന്നു.തുടർന്ന് ജില്ലാ കളക്ടർ രേഖകൾ പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷമാണ് ഭൂമി അളന്ന് തിട്ടപ്പെടുത്തി ബോർഡ് സ്ഥാപിച്ചത്.എൽ .ആർ ഡപ്യൂട്ടി തഹസിൽദാർ പദ്മജ വി. കാക്കനാട് വില്ലേജ് ഓഫീസർ സജേഷ് കെ ജി,വിമൽ എം .ആർ,രാഹുൽ,ടി .കെ എന്നിവർ ഒപ്പമുണ്ടായിരുന്നു.കാക്കനാട് വില്ലേജിന്റെ പരിധിയിൽ ഒരുമാസത്തിനോടെ രണ്ടാമത്തെ കൈയേറ്റമാണ് പിടികൂടുന്നത്.കാക്കനാട് വില്ലേജ് പരിധിയിൽ ഏക്കറുകണക്കിന് സർക്കാർ പുറമ്പോക്ക് സ്വകാര്യ വ്യക്തികൾ കൈയേറിയതായി കാക്കനാട് വില്ലേജ് ഓഫീസറുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

വിലമതിക്കുന്നത് നാലരക്കോടി

ഒരു മാസത്തിനിടെ രണ്ടാമത്തെ ഒഴിപ്പിക്കൽ