വൈപ്പിൻ : വൈപ്പിനിൽ കുടിവെള്ളമെത്തിക്കുന്ന പൈപ്പിൽ ഗുരുതര തകരാർ. മൂന്ന് ദിവസമായിട്ടും കുടിവെള്ളം കിട്ടാതെ വെെപ്പിൻ മേഖലയിലെ ജനങ്ങൾ ദുരിതത്തിൽ.വടുതല പേരണ്ടൂർ റെയിൽവേ പാലത്തിനടിയിലാണ് പൊട്ടൽ കണ്ടെത്തിയത്. ആലുവയിൽ നിന്നും വൈപ്പിൻ മേഖലകളിൽ കുടിവെള്ളമെത്തിക്കുന്ന പൈപ്പിനാണ് പൊട്ടൽ. ഇതേതുടർന്ന് ഈ ഭാഗത്തേക്കുള്ള കുടിവെള്ള വിതരണം പൂർണ്ണമായും നിർത്തി . തുരങ്കത്തിലെ ഇരുമ്പു പൈപ്പിലൂടെ കടത്തിവിട്ടിരുന്ന പി.വി.സി പൈപ്പാണ് പലസ്ഥലങ്ങളിലും പൊട്ടിയതായി കണ്ടിയെത്തിയത്. തുരങ്കത്തിന്റെ ഇരുഭാഗത്തുനിന്നും പൈപ്പ് മാറ്റുന്ന പണി തുടങ്ങി . നിലവാരം കൂടിയ എച്ചൂ.ഡി.പി പൈപ്പ് ആണ് പകരം സ്ഥാപിക്കുന്നത് . 450-മീറ്റർ വ്യാസം മുള്ള ഈ പൈപ്പ് അറുപതു മീറ്ററോളം ഇടണം . കാടുമൂടികിടക്കുന്ന പ്രദേശംകൂടിയായതിനാൽ ഏറെ ശ്രമകരമായിട്ടാണ് പണികൾ നടക്കുന്നത് . എന്നാൽ ഇവിടെ ആദ്യം സ്ഥാപിച്ചിരുന്ന ഇരുമ്പു പൈപ്പ് മാറ്റിയാണ് പി .വി .സി ആക്കിയത് . കുറെ നാളായി വടുതല സംഭരണ കേന്ദ്രത്തിലേക്ക് വെള്ളം പൂർണതോതിൽ എത്തിയിരുന്നില്ല . ഇതുമൂലം പലസ്ഥലങ്ങളിലും കുടിവെള്ള വിതരണവും ഭാഗികമായിരുന്നു .
ജനപ്രതിനിധികൾ ഉൾപ്പടെ പരാതികൾ പറഞ്ഞിട്ടും അധികൃതർ കാര്യമാക്കിയില്ല. പ്രശ്നങ്ങൾ സങ്കീർണമാകാൻ തുടങ്ങിയതോടെയാണ് ഒടുവിൽ അധികൃതർ പരിശോധന തുടങ്ങിയത് . ആലുവയിൽ നിന്നും പൂക്കാട്ടുപടി എത്തിക്കുന്ന വെള്ളമാണ് ഇവിടേക്ക് വരുന്നത് . ഇത് വടുതലയിലെ സംഭരണ കേന്ദ്രത്തിൽ നിന്നുമാണ് വൈപ്പിൻ ,ഞാറക്കൽ തുടങ്ങിയ ഭാഗങ്ങളിലേക്ക് വിതരണം ചെയുന്നത് .

#ആകെയുള്ള ആശ്വാസം ടാങ്കർ ലോറിയിലെ വെള്ളം

പൈപ്പിന്റെ തകരാർ തീർക്കാൻ മൂന്നു ദിവസം വേണമെന്നയിരിക്കെ കടുത്ത കുടിവെള്ള
ക്ഷാമത്താൽ വലുകയാണിപ്പോൾ ഞാറക്കൽ ,വടുതല ,മുളവുകാട് ,വൈപ്പിൻ തുടങ്ങിയ
മേഖലകളിലുള്ളവർ. ജനപ്രതിനിധികളാണ് വടുതലയിലും മറ്റും, ദിവസേന അഞ്ചും ആറും ടാങ്കർ
ലോറികളിൽ വെള്ളം എത്തിക്കുന്നത് . പക്ഷെ ഇതൊന്നും
പരിഹാരമാകുന്നില്ല . ജനങ്ങളുടെ പരാതികൾക്ക് മുന്നിൽ കൗൺസിലർമാർക്കും
ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് . വടുതല സംഭരണിയിൽ നിന്നും ദിവസേന
ഏകദേശം പത്തുലക്ഷം ലിറ്ററോളം കുടിവെള്ളം വിതരണം നടക്കുന്നുണ്ട് . ഇതാണ്
മുടങ്ങിയിരിക്കുന്നതും .

#മൂന്ന് ദിവസം കുടിവെള്ളം പൂർണമായും മുടങ്ങും.

#ട്രെയിൻ ഗതാഗതത്തിന്റെ സമ്മർദ്ദമാകാം പെെപ്പിന്റെ തകർച്ചക്ക് കാരണമെന്നാണ് അധികൃതരുടെ കണ്ടെത്തൽ .

#ചൊവ്വാഴ്ചയോടെ കുടിവെള്ളം വിതരണം ചെയ്യുമെന്നാണ് ജലഅതോറിട്ടി അസിസ്റ്റന്റ് എൻജിനീയർ ഉറപ്പു നല്കിയിരിക്കുന്നത്.

ഓ.പി .സുനിൽ, വടുതല കൗൺസിലർ

#തുരങ്കത്തിലൂടെയുള്ള പൈപ്പ് മാറ്റുന്ന പണിയായതിനാൽ കുറഞ്ഞത് മൂന്നു ദിവസമെങ്കിലും വേണ്ടി വരും. വല്ലാർപാടത്തേക്കുള്ള റെയിൽ സ്ഥാപിച്ച അവസരത്തിൽ നിലവിലുണ്ടായിരുന്ന പൈപ്പിന്റ ആവരണത്തിനു ചെറിയ സ്ഥാനചലനം സംഭവിച്ചിരുന്നു .മാത്രവുമല്ല വേലിയേറ്റവും ഇറക്കവും ഉണ്ടാകുമ്പോൾ പി.വി.സി പൈപ്പിന് അനക്കം തട്ടുകയും ജോയിന്റുകൾ ഇളകി മാറുന്നതിനു കാരണമാവുകയും ചെയ്തതാണ് തകരാർ ഉണ്ടാകാൻ കാരണം.നാലുലക്ഷത്തോളം മുടക്കിയാണ് എച്ചൂ.ഡി ,പി പൈപ്പ് ഇപ്പോൾ സ്ഥാപിക്കുന്നത് . ഇതിനു ജോയിന്റ് ഇല്ലാത്തതിനാൽ ഇനി ചോർച്ച ഉണ്ടാകാൻ സാധ്യത തീരെ കുറവായിരിക്കും.

പി.ഗിരീശൻ ജലഅതോറിട്ടി വകുപ്പ് ഡെപ്യൂട്ടീചീഫ് എൻജിനീയർ