പറവൂർ : നന്ത്യാട്ടുകുന്നം കലാവേദി ഗ്രന്ഥശാലയുടെയും ഏഴിക്കര ഗ്രാമപഞ്ചായത്ത് സാക്ഷരതാ സമിതിയുടെയും ആഭിമുഖ്യത്തിൽ വായനാപക്ഷാചരണം നടത്തി. ഏഴിക്കര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ. ശ്രീഹർഷൻ, കെ.കെ. സുധി, എ.വി. പുഷ്കരൻ, മഞ്ജു രാജൻ, സവിത ഗോപി തുടങ്ങിയവർ സംസാരിച്ചു.