പറവൂർ : പറവൂർ നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ നിർമ്മാണത്തിനായി ഹാർബർ എൻജിനിയറിംഗ് വകുപ്പിൽ നിന്നും 167.3 ലക്ഷം രൂപ അനുവദിച്ചതായി വി.ഡി. സതീശൻ എം.എൽ.എ അറിയിച്ചു. വരാപ്പുഴ പഞ്ചായത്തിലെ അറമന റോഡ്, ചന്ദനപ്പറമ്പിൽ റോഡ്, ഐശ്വര്യ ലൈൻ, പുത്തൻവള്ളി - അടിച്ചിലിക്കടവ് ലിങ്ങ് റോഡ്, ഏഴിക്കര പഞ്ചായത്തിലെ നെല്ലാട്ടുറോഡ്, ഐശ്വര്യ റോഡ്, തേറാക്കപ്പറമ്പ് റോഡ്, കോട്ടുവള്ളി പഞ്ചായത്തിലെ എട്ടുവേലി - പട്ടേരി റോഡ്, മഹാത്മാ റോഡ് എന്നീ റോഡുകൾക്കാണ് അനുമതി ലഭിച്ചത്.