കൊച്ചി: ചൂണ്ടി പമ്പ് ഹൗസിൽ പുതിയ പമ്പ് സ്ഥാപിക്കുന്നതിനാൽ തൃപ്പൂണിത്തുറ വാട്ടർ സപ്ളൈ സബ് ഡിവിഷന് കീഴിൽ വരുന്ന തൃപ്പൂണിത്തുറ നഗരസഭ, ചോറ്റാനിക്കര, ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ തിങ്കളാഴ്ച പൂർണ്ണമായും ചൊവ്വാഴ്ച ഭാഗികമായും ജലവിതരണം മുടങ്ങുമെന്ന് അസി.എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.