foot-path
നടപ്പാതയിലെ മാൻഹോൾ സ്ലാബ് തകർന്ന നിലയിൽ

കാലടി: സ്വഛ് ഐ കോൺപദ്ധതിയുടെ ഭാഗമായി നവീകരിച്ച ടൗണിലെ നടപ്പാതയിലെ മാൻ ഹോൾ സ്ലാബ് തകർന്ന നിലയിൽ. പൂജ റസിഡൻസിക്ക് മുന്നിലെ നടപ്പാതയിലെ സ്ലാബാണ് തകർന്നത്. രാത്രിയിലുo പകലും നിരവധി ആളുകൾ ബസ്സിറങ്ങി നടക്കുന്ന നടപ്പാതയിലാണ് സംഭവം. ടൗണിലെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് സ്ലാബിന്റെ തകർച്ച.നടപ്പാതയുടെ ഓരോ മൂന്ന് മീറ്റർ ദൈർഘത്തിലും ഇത്തരം സ്ലാബുകൾ നിരവധിയാണ് നിരത്തിയിട്ടുള്ളത്.നിലവാരം കുറഞ്ഞ, കമ്പികൾ ഇല്ലാത്ത ഇത്തരം സ്ലാബുകൾ ഫൈബർ കോട്ടിംഗ് കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്.ബി.പി.സി.എല്ലി ന്റെ ഫണ്ട് ഉപയോഗിച്ച് കെല്ലിന്റെ നേതൃത്വത്തിലാണ് നവീകരണം. നടപ്പാതയിൽ സ്ഥാപിച്ചിരുന്ന കൈവരികളിലൊന്ന് കഴിഞ്ഞ ദിവസം ഒടിഞ്ഞ് വീണിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടത്തിന് ഉദ്യോഗസ്ഥരാരും ഇല്ലാതിരുന്നതും, നിലവാരം കുറഞ്ഞ മെറ്റീരിയലുകൾ ഉപയോഗിച്ചതിനെതിരെ പഞ്ചായത്ത് കമ്മിറ്റിയിൽ പ്രതിഷേധം ഉയർന്നിരുന്നു.