പറവൂർ : നഗരസഭയുടെ ക്ലീൻ പറവൂർ ഗ്രീൻ പറവൂർ എന്ന പദ്ധതിയുടെ ഭാഗമായി സിറോ വേസ്റ്റ് ഓൺ ഗ്രണ്ട് ക്യാമ്പയിന്റ ഭാഗമായി കാനറാ ബാങ്കിന്റെ സഹകരണത്തോടെ വേസ്റ്റ് തുണികൊണ്ടുള്ള ചവിട്ടി നിർമ്മാണത്തിന് പരിശീലനം നൽകി. പഴയ സാരി, ഷാൾ, കടകളിൽ നിന്നുള്ള ഉപയോഗ ശൂന്യമായ വെട്ടു കഷ്ണങ്ങൾ എന്നിവ കൊണ്ടാണ് ആകർഷണങ്ങളായ ചവിട്ടികൾ നിർമ്മിക്കുന്നത്, നഗരസഭയുടെ ഡിസൈനർ തുണി നിർമ്മാണ യൂണിറ്റിലെ ഉൽപ്പനങ്ങൾ ഓൺലൈൻ വിപണിയായ ആമസോണും,കൂടും ബശ്രീ മിഷനുമാണ് മാർക്കറ്റ് ചെയ്യുന്നുണ്ട്. എല്ലാ മാസവും 2,000 തുണിസഞ്ചി വിതം വിദേശത്തേക്ക് ആയക്കുന്നതിനുള്ള പ്രാരംഭ നടപടികൾ കുടുംബശ്രീ മിഷൻ ആരംഭിച്ചിട്ടുണ്ടെന്ന് നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് പറഞ്ഞു. ജൂലായ് ഒന്നു മുതൽ ഇവർ നിർമ്മിക്കുന്ന തുണി സഞ്ചികൾ നഗരത്തിലെ 2,500 കടകളിൽ ലഭ്യമാക്കുന്നതിന് വ്യാപാര സംഘടനകളുമായി ധാരണയായിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു.