അങ്കമാലി:അങ്കമാലി സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ വിജിലൻസ് പരിശോധന നടത്തി. സംസ്ഥാന വ്യാപകമായി നടന്ന പതിവ് പരിശോധനകളുടെ ഭാഗമായാണ് അങ്കമാലിയിലും വിജിലൻസ് എത്തിയത്. ആർ.ടി .ഓഫീസിന്റെ ദൈനം ദിന പ്രവൃത്തികളുടെ ഫയലുകൾ ഉദ്യോഗസ്ഥർ പരിശോധിച്ചു.

ഫയലുകൾ തീർപ്പാക്കുന്നതിൽ കാലതാമസവും, ചില ക്രമക്കേടുകളും കണ്ടെത്തിയതായും തുടർന്ന് റിപ്പോർട്ട്‌ വിജിലൻസ് ഡയറക്ടർക്ക് കൈമാറുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. എറണാകുളം റീജിയണൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഓഫീസിൽ നിന്നുള്ള അഞ്ച് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

എന്നാൽ ജീവനക്കാരുടെ എണ്ണത്തിൽ ഉള്ള കുറവും കേന്ദ്ര സർക്കാരിന്റെ പുതിയ രജിസ്ട്രേഷൻ നിയമം എച്ച്.എസ്.ആർ.പി. മൂലമുള്ള കാലതാമസം ആണ് ഫയലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നതിനു കാരണമായി ആർ.ടി . ഓഫീസ് ഉദ്യോഗസ്ഥർ പറയുന്നത്.