kssp-paravur
സർവീസ് പെൻഷനേഴ്‌സ് ചിറ്റാറ്റുകര യൂണിറ്റ് കൺവെൻഷൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഐ. നിഷാദ് ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് ചിറ്റാറ്റുകര യൂണിറ്റ് കൺവെൻഷൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഐ. നിഷാദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഇ.എം. അലി അദ്ധ്യക്ഷത വഹിച്ചു. എം.കെ. നാരായണൻ, ടി.എ. ബേബി, യു.പി. സലിം, എ.ബി. മനോജ്, എം.വി. ഷാജി എന്നിവർ സംസാരിച്ചു. അംഗത്വ വിതരണം, സാന്ത്വന സഹായം, വിദ്യാഭ്യാസ സ്കോളർഷിപ്പ് എന്നിവ വിതരണം ചെയ്തു. സാംസ്കാരിക സമ്മേളനം എം.വി. ജോസ് ഉദ്ഘാടനം ചെയ്തു. ആനന്ദൻ ചെറായി, ജോസ് ഗോതുരുത്ത്, കെ.കെ. ശങ്കരൻ തുടങ്ങിയവർ സംസാരിച്ചു.