കൊച്ചി : കേന്ദ്ര സർക്കാരിന്റെ മൊബിലൈസ് യുവർ സിറ്റി പദ്ധതിയിൽ എറണാകുളം നോർത്ത്, സൗത്ത് റെയിൽവെ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ഇടനാഴി ഉൾപ്പെടുത്തിയതിനെ എറണാകുളം വികസന സമിതിയോഗം സ്വാഗതം ചെയ്തു. ഇരു റെയിൽവെ സ്റ്റേഷനുകളുടെയും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെയും വികസനത്തിന് ഇതു വഴിയൊരുക്കും. കൗൺസിലർ സുധ ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. പി.എ. ബാലകൃഷ്ണൻ, ഗോപിനാഥ കമ്മത്ത്, കുരുവിള മാത്യൂസ്, കുമ്പളം രവി തുടങ്ങിയവർ പ്രസംഗിച്ചു.