matsya-thozhilay-sahayam
മത്സ്യതൊഴിലാളി ക്ഷേമനിധിയിൽ നിന്നും തൊഴിലാളികൾക്കുള്ള ചികിത്സാ ധനസഹായം മത്സ്യഫെഡ് ഡയറക്ടർ കെ.സി. രാജീവ് നൽകുന്നു.

പറവൂർ : കെടാമംഗലം ഉൾനാടൻ മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിലെ അംഗങ്ങളായ കെടാമംഗലം നികത്തിൽ സന്തോഷ് കുമാർ, കോത്താട്ട് പറമ്പ് കെ.കെ ലൈജു എന്നിവർക്ക് മത്സ്യതൊഴിലാളി ക്ഷേമനിധിയിൽ നിന്നുള്ള ചികിത്സാ ധനസഹായം കൈമാറി. മത്സ്യഫെഡ് ഡയറക്ടർ കെ.സി. രാജീവ് സഹായധനം നൽകി.സംഘം പ്രസിഡന്റ് കെ.എ. പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊജക്റ്റ് ഓഫീസർ ധന്യ തുടങ്ങിയവർ പങ്കെടുത്തു.