തൃപ്പൂണിത്തുറ : 35 വർഷത്തെ സേവനത്തിന് ശേഷം ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡിന്റെ തൃപ്പൂണിത്തുറ മേഖലാ പത്താംപൂളിൽ നിന്ന് വിരമിക്കുന്ന നെട്ടൂർ ഐ.എൻ.ടി.യു.സി തൊഴിലാളി സി.എം. അഷറഫിന് നെട്ടൂർ ഐ.എൻ.ടി.യു.സി യൂണിയൻ യാത്രഅയപ്പ് നൽകി. നെട്ടൂർ ഐ.എൻ.ടി.യു.സി യൂണിയൻ വർക്കിംഗ് പ്രസിഡന്റ് കെ.എം. മുജീബ് അദ്ധ്യക്ഷത വഹിച്ചു. യാത്രഅയപ്പ് യോഗം യൂണിയൻ വൈസ് പ്രസിഡന്റ് സി. വിനോദ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജനറൽ സെക്രട്ടറി ആർ.കെ. സുരേഷ് ബാബു , ജോയിന്റ് സെക്രട്ടറി കെ.എം. ജലാൽ, ട്രഷറർ പി. കെ. നാസർ, പൂൾ ലീഡർ എൻ.എം. അഷറഫ് എന്നിവർ സംസാരിച്ചു. യൂണിയന്റെ സ്നേഹോപഹാരം കോൺഗ്രസ് തൃപ്പൂണിത്തുറ ബ്ലോക്ക് പ്രസിഡന്റ് സി. വിനോദ്, ഡി.സി.സി ജനറൽ സെക്രട്ടറി ആർ.കെ. സുരേഷ് ബാബു എന്നിവർ അഷറഫിന് നൽകി.