പറവൂർ : കേരള വനംവകുപ്പ് സോഷ്യൽ ഡിപ്പാർട്ടുമെന്റും കാരുണ്യ സർവീസ് സൊസൈറ്റിയും സംയുക്താഭിമുഖ്യത്തിൽ കാരുണ്യ വനവത്കരണ ക്യാമ്പയിൽ പറയകാട് എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. വന സമ്പത്ത് കുറഞ്ഞു വരുന്നതിനാൽ വൃക്ഷങ്ങൾ നടാനും പരിപാലിക്കുവാനും ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. ആര്യവേപ്പ്, ഞാവൽ, പേര, നരകം, കൂവളം, നെല്ലി, ലക്ഷമി തരു തുടങ്ങിയ ഫലവൃക്ഷങ്ങൾ വിതരണം ചെയ്തു. കാരുണ്യ ഡയറക്ടർ ആന്റണി കോണത്ത് ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് ടി.എസ്. വത്സൻ അദ്ധ്യക്ഷത വഹിച്ചു. പറവൂർ യൂണിയൻ കൗൺസിലർ കെ.ബി. സുഭാഷ് സന്ദേശം നൽകി. ശാഖ സെക്രട്ടറി ടി.എസ്. ഷാജി വനിത സംഘം സെക്രട്ടറി ജയശ്രീ, ശ്യംലാൽ, സുബ്രഹ്മണ്യൻ ഒറവൻതുരുത്ത്, മനോജ് കാട്ടിപ്പറബിൽ തുടങ്ങിയവർ സംസാരിച്ചു.