ആലുവ: എടയപ്പുറം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച ഹാജിമാർക്ക് യാത്രയയപ്പും സലാത്ത് മജ്‌ലിസും ചീഫ് ഇമാം അഷറഫ് ഹുദവി ഉദ്ഘാടനം ചെയ്തു. ആലുവ സെൻട്രൽ മസ്ജിദ് ചീഫ് ഇമാം അൻവർ മുഹിയദ്ധീൻ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. ജമാഅത്ത് പ്രസിഡന്റ് വി.കെ. മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ജമാഅത്ത് സെക്രട്ടറി കെ.എം കരീം, കെ.എം. കാസിം, എം.എസ്. പരീക്കുട്ടി, കെ.എം. നാസർ, കെ.പി. നാസർ, കെ.ബി. നൗഷാദ്, ടി.എ. ബഷീർ എന്നിവർ സംസാരിച്ചു. ഹജ്ജിന് പുറപ്പെടുന്ന ഹാജിമാർക്ക് ഉപഹാരം നൽകുകയും ചെയ്തു.