പറവൂർ : ഡിജിറ്റൽ ഇന്ത്യ വാർഷികത്തോടനുബന്ധിച്ച് ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് സ്പെഷ്യൽ മേള നാളെ (തിങ്കൾ) പറവൂർ മുഖ്യതപാലാഫീസിൽ നടത്തുന്നു. മൊബൈൽ മണി ട്രാൻസ്ഫർ, ഇന്റർ ബാങ്ക് മണി ട്രാൻസ്ഫർ ഉൾപ്പെടെ പോസ്റ്റുമാൻ വഴി പണ നിക്ഷേപിക്കുവാനും പിൻവലിക്കാവാനുമുള്ള സൗകര്യം തുടർന്ന് ലഭിക്കും. നിലവിലുള്ള പോസ്റ്റാഫീസ് സേവിംഗ് ബാങ്ക് അക്കൗണ്ടുകൾ ആധുനിക സൗകര്യങ്ങളുള്ള ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിന് പോസ്റ്റാഫീസ് സേവിംഗ് പാസ് ബുക്ക്, ആധാർ നമ്പർ, നൂറ് രൂപ, മൊബൈയിൽ ബാങ്കിംഗ് ചെയ്യുന്നതിനുള്ള ഫോൺ എന്നിവ സഹിതം നേരിട്ട് ഹാജരാകണം.