muthalib
പി.വി.അൻവർ എം.എൽ.എയുടെ എടത്തലയിലെ വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ ആലുവ ഈസ്റ്റ് വില്ലേജ് ഓഫിസ് മാർച്ച് കെ.പി.സി.സി സെക്രട്ടറി അഡ്വ.ബി.എ.അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എടത്തലയിൽ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് തട്ടിപ്പുനടത്തിയ നിലമ്പൂർ എം.എൽ.എയുടെ പി.വി. അൻവർ എം.എൽ.എ സ്ഥാനം രാജിവെയ്ക്കണമെന്നും കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് എടത്തല വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി.

കോടികൾ വിലയുള്ള 11.46 ഏക്കർ ഭൂമി വ്യാജ രേഖയുണ്ടാക്കി പി.വി. അൻവർ എം.എൽ.എ സ്വന്തമാക്കിയതെന്ന് സമരക്കാർ ആരോപിച്ചു. കെ.പി.സി.സി സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ് മാർച്ച് ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യൂത്ത് കോൺഗ്രസ് ചാലക്കുടി ലോകസഭ പ്രസിഡന്റ് പി.ബി. സുനീർ, ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക്, ലത്തീഫ് പുഴിത്തറ, പി.വി. എൽദോസ്, എം.എ.എം. മുനീർ, ആർ. രഹൻ രാജ്, എ.എ. മാഹിൻ, ഫാസിൽ ഹുസൈൻ, വിപിൻ ദാസ്, എം.എ.കെ. നജീബ്, സിറാജ് ചേനക്കര, പി.എച്ച്.അസ്‌ലം, ഹസീം ഖാലിദ്, ജോണി ക്രിസ്റ്റഫർ എന്നിവർ നേതൃത്വം നൽകി.