തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്ത് 20 വർഷക്കാലമായി സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിയിരുന്ന പ്രൈമറി ഹെൽത്ത് സെന്റർ കെട്ടിടത്തിന്റെ നിർമ്മാണത്തിന് രാജ്യസഭാംഗം എ.കെ.ആന്റണി എം .പി.ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചു . പ്രൈമറി ഹെൽത്ത് സെന്റർ നിർമ്മാണത്തിന് മുൻ എം.എൽ.എ 15 ലക്ഷം രുപ അനുവദിച്ചിരുന്നങ്കിലുംപൂർത്തിയാക്കണമെങ്കിൽ 10 ലക്ഷം രൂപ കൂടി ആവശ്യമായി വന്നതിനെ തുടർന്ന് ,മുൻ മന്ത്രി കെ.ബാബുവിന്റെ അദ്യർത്ഥിച്ചതനുസരിച്ചാണ് എ.കെ.ആന്റണി ഫണ്ട് അനുവദിച്ചതെന്ന് ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ് പറഞ്ഞു. നിലവിലെ ജീർണ്ണിച്ച കെട്ടിടം ലേലം ചെയ്തു പൊളിച്ചു നീക്കികഴിഞ്ഞാൽ പുതിയ കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കുവാൻ കഴിയുമെന്ന് പ്രസിഡന്റും ,വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ ഇ.എസ് ജയകുമാർ പറഞ്ഞു .