പള്ളുരുത്തി: റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കടേഭാഗം കൗൺസിലർ ഹേമപ്രഹ്ളാദൻ റോഡിൽ കുത്തിയിരിപ്പ് സമരം നടത്തി..2017ൽ 40 ലക്ഷം രൂപ റോഡ് പണിക്കായി പാസായതാണ്. കോൺട്രാക്ടറുമായി കരാർ ഒപ്പുവെച്ചെങ്കിലും നാളിതുവരെയായിട്ടും ജോലികൾ നടന്നിട്ടില്ല. ബിന്നിറോഡ്, എ.കെ.ജി.റോഡ്, വ്യാസപുരം റോഡ്, ഓക്സീലിയം സ്ക്കൂൾ പരിസരംഎന്നിവയാണ് തകർന്ന് കിടക്കുന്നത്. പ്ളാൻ ഫണ്ടിൽ നിന്നാണ് തുക പാസായിരിക്കുന്നത്.മഴ പെയ്തതോടെ റോഡിലൂടെ കാൽ നടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയാത്തവിധത്തിലായി.ഉദ്യോഗസ്ഥരെ നേരിൽ കണ്ട് പരാതി പറയാൻ ചെന്നെങ്കിലും പരാതി കേൾക്കാനുള്ള സൻമനസ് കാണിച്ചില്ലെന്നാണ് പരാതി.