പറവൂർ : ചേന്ദമംഗലം അങ്കാളിയമ്മൻ ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാമഹോത്സവം ഇന്ന് വൈകിട്ട് തുടങ്ങും. തുടർന്ന് പഞ്ചപുണ്യാഹം നടക്കും. ഏഴ് വരെ വിവിധ പൂജകൾ നടക്കും. എട്ടിന് രാവിലെ പതിനൊന്നിന് ബ്രഹ്മപാദനന്ദ സരസ്വതി, തന്ത്രി മേലുകാവ് ഘടനാനന്ദനാഥ, ക്ഷേത്രം മേൽശാന്തി മനു തെക്കുംപുറം എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ ബിംബ പ്രതിഷ്ഠ തുടർന്ന് അഷ്ടബന്ധക്രിയയും മഹാപ്രസാദഊട്ടോടെ സമാപിക്കും.