ആലുവ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവ കുട്ടമശേരി സർവീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡുകളും ഉപഹാരങ്ങളും നൽകി. ശ്രീശങ്കര വിദ്യാപീഠം മുൻ പ്രിൻസിപ്പൽ ഡോ. വാസുദേവൻ നമ്പൂതിരി മോട്ടിവേഷൻ ക്ലാസെടുത്തു.
ബാങ്ക് ഭരണസമിതി അംഗം കെ.കെ. അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് എം. മിതിയൻ പിള്ള, കമ്മിറ്റി മെമ്പർമാരായ പിഎ. ഷാജഹാൻ, കെ.ബി. ശ്രീനിവാസ്, കുട്ടമശ്ശേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽ ഉഷാ മാനാട്ട്, കുട്ടമശ്ശേരി ഗവ. ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് കെ.പി. ലീലാമ്മ, സെക്രട്ടറി കെ.കെ. അജയകുമാർ എന്നിവർ പ്രസംഗിച്ചു.