വൈപ്പിൻ. സംസ്ഥാനത്ത് പുതിയ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും അനുവധിക്കുകയില്ലെന്നും നിലവിലുള്ളവ സംരക്ഷിക്കുമെന്നുംവൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു.രാജ്യത്തെ വിദ്യാഭ്യാസരംഗത്ത് കേരളം ഒന്നാം സ്ഥാനത്താണ്.വൈപ്പിൻ മണ്ഡലത്തിലെ വെളിച്ചം വിദ്യാഭ്യാസ പദ്ധതി കേരളത്തിന് മാതൃകയാണെന്നും ഈ പദ്ധതി സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുന്നതിന് ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു.വൈപ്പിൻ മണ്ഡലത്തിലെ മികച്ച സ്‌കൂളുകൾക്കും അദ്ധ്യാപകർക്കും വിദ്യാർഥികൾക്കും മാനേജുമെന്റുകൾക്കും അവർഡുകൾ നല്കുന്ന വെളിച്ചം വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു .

എസ് ശർമ്മ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സിപ്പി പള്ളിപ്പുറം റിപ്പോർട്ട് അവതരിപ്പിച്ചു.. ജില്ലാകളക്ടർ എസ് സുഹാസ്, ഡോ.കെ.എസ് പുരുഷൻ,പെട്രോനെറ്റ് എൽ എൻ ജി ഡയറക്ടർ ഹേമന്ത് ബഹ്രുവ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരായ കെ കെ ജോഷി, എം ആർ ആന്റണി,എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ യു ജീവൻമിത്ര, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ വി പി മിനി തുടങിയവർ പ്രസംഗിച്ചു.