പച്ചക്കറി വില ഉയർന്നതോടെ സാമ്പാർ കിറ്റിന്റെ വില 75 രൂപയിലെത്തി. വില കൂടിയെന്നു മാത്രമല്ല കിട്ടുന്ന സാമ്പാർ കഷണങ്ങൾക്കും ദാരിദ്ര്യമാണ്. തട്ടിക്കൂട്ട് സാധനങ്ങളാണ് കിറ്റിലുള്ളത്. താരതമേന്യ വില കുറഞ്ഞ കുമ്പളങ്ങ, ചേന , വെള്ളരിക്ക, ബീറ്റ്റൂട്ട് , പടവലം, സവാള എന്നിവയാണ് കിറ്റിൽ കൂടുതലും. അതും വാടിയതിനും കേടായതിനുമാണ് മുൻഗണ. മുരിങ്ങക്കായ്, ബീൻസ് എന്നിവ പേരിനു പോലുമില്ല.