കുമ്പളം:സനാതനധർമ്മസംരക്ഷണ സമിതി, ഇന്ത്യൻ ദന്തൽ അസോസിയേഷൻ പൂണിത്തുറശാഖഎന്നിവയുടെ നേതൃത്വത്തിൽ നാളെ നടക്കുന്ന സൗജന്യ ദന്തപരിശോധനാ ക്യാമ്പും ബോധവത്കരണ ക്ലാസും ഡോ.എ.ശ്രീകുമാർ ഉദ്ഘാട‌നം ചെയ്യും.കുമ്പളം ആർപിഎം ഹൈസ്കൂളിൽ രാവിലെ 9ന് നടക്കുന്ന ചടങ്ങിൽ സി.കെ. സഹദേവൻ അദ്ധ്യക്ഷത വഹിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യ ദന്തശുചീകരണ കിറ്റും ലഭിക്കും.