എറണാകുളം പണ്ഡിറ്റ് കറുപ്പൻ ജന്മശതാബ്ദി ഓഡിറ്റോറിയം : പണ്ഡിറ്റ് കറുപ്പൻ പ്രതിമ അനാവരണവും ജന്മദിന സമ്മേളനവും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് 4ന്

കലൂർ ജനതാദൾ ഭവൻ : ജനതാദൾ എസ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥ ഓർമ്മകളിലൂടെ സെമിനാർ ഉദ്ഘാടനം എം.എം. ലോറൻസ് വൈകിട്ട് 3.30ന്

പാലാരിവട്ടം പി.ഒ.സി ഓഡിറ്റോറിയം : കെ.സി.ബി.സി. മീഡിയ അവാർഡ് ദാന ചടങ്ങ് വൈകിട്ട് 5.30ന്

എറണാകുളം ചിൽഡ്രൻസ് പാർക്ക് തിയേറ്റർ : മെട്രോ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കെ.ആർ. മോഹനൻ അനുസ്മരണവും ഗൗരിയമ്മയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനവും ഉച്ചയ്ക്ക് 2ന്, ഷൈനി ജേക്കബ് ബഞ്ചമിൻ സംവിധാനം ചെയ്ത സ്വോർഡ് ഒഫ് ലിബർട്ടി വൈകിട്ട് 3ന്, സന്തോഷ് ബാബു സേനനും സതീഷ് ബാബു സേനനും സംവിധാനം ചെയ്ത മലയാള ചലചിത്രം സുനേത്ര 5ന്

ഗോകുലം കൺവെൻഷൻ സെന്റർ : മിഷ്യൻ 2020 അസെൻഡ് റോട്ടറി ഗവർണർ ആർ. മാധവ് ചന്ദ്രൻ സ്ഥാനമേൽക്കുന്നു രാവിലെ 9.30ന്

ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം: അക്ഷരശ്ലോക പരിശീലന ക്ലാസ് രാവിലെ 9ന്

പാവക്കുളം ശ്രീമഹാദേവ ക്ഷേത്രം : ശ്രീശിവപുരാണ പാരായണം, പ്രഭാഷണം രാവിലെ 7.30ന്, അഭിഷേകം 11.45, പാരായണം,പ്രഭാഷണം ഉച്ചയ്ക്ക് 2ന്, ദീപാരാധന 6.15ന്

നെട്ടേപ്പാടം സത്സംഗം മന്ദിരം : കുട്ടികൾക്കുവേണ്ടി ബാലവിഹാർ ക്ലാസും ഭഗവദ്ഗീത ക്ലാസും രാവിലെ 9ന്

പാലാരിവട്ടം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളി : വിശുദ്ധ സ്‌നാപകയോഹന്നാന്റെ തിരുനാൾ ദിവ്യബലി 9ന്