കൊച്ചി: ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റായി അഡ്വ.പി.വി.ശ്രീനിജിനെ തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: സി.സി.ജേക്കബ്, ആർ. ദിനേശ് കമ്മത്ത്, കെ.ഗോകുലൻ, വി.പി ചന്ദ്രൻ (വൈസ് പ്രസിഡന്റുമാർ), കെ.കെ മുരളീധരൻ ( സെക്രട്ടറി), എം.കെ. പ്രഹ്‌ളാദൻ, എസ്.എസ്. നൗഷാദ് (ജോയിന്റ് സെക്രട്ടറിമാർ), സോളി സേവ്യർ (ട്രഷറർ) എന്നിവർക്ക് പുറമെ ഏഴംഗ എക്‌സിക്യൂട്ടീവിനെയും ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു. സംസ്ഥാന സ്‌പോർട്സ് കൗൺസിലംഗം ജോർജ് തോമസ് നിരീക്ഷകനായി.
ശ്രീനിജിൻ നിലവിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കൂടിയാണ്. നാല് വർഷമാണ് ഭരണസമിതിയുടെ കാലാവധി. കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.ബാബുവായിരുന്നു കഴിഞ്ഞ 16 വർഷമായി ജില്ലാ ഫുട്‌ബോൾ അസോസിയേഷന്റെ പ്രസിഡന്റ്.