കൊച്ചി: ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ തുറന്ന് പ്രവർത്തിക്കും. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി റീബിൽഡ് കേരള അപ്പീൽ അപേക്ഷകൾ സ്വീകരിക്കുന്ന സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പ്രവൃത്തിദിനമാക്കിയത്. പരമാവധി അപേക്ഷകൾ സ്വീകരിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ അറിയിച്ചു.