lorry
അത്താണി - മാഞ്ഞാലി റോഡിൽ കുറ്റിയാൽ ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട ടോറസ് ലോറി പാടത്തേക്ക് പതിച്ച നിലയിൽ

നെടുമ്പാശേരി: അത്താണി - മാഞ്ഞാലി റോഡിൽ കുറ്റിയാൽ ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട ടോറസ് ലോറി പാടത്തേക്ക് പതിച്ചു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. അത്താണിയിലേക്ക് പോകുകയായിരുന്നു ടോറസ്. എതിർദിശയിൽ നിന്നും വരികയായിരുന്ന കാറിനെ മറികടന്ന് വരികയായിരുന്ന ഇരുചക്ര വാഹന യാത്രകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ നിയന്ത്രണം വിടുകയായിരുന്നു.