തൃക്കാക്കര : പൊതുമരാമത്ത് - ജലസേചന വകുപ്പുകൾകാര്യക്ഷമമായി പ്രവർത്തിക്കണമെന്നും മെല്ലെപ്പോക്ക് അവസാനിപ്പിക്കണമെന്നും എം.എൽ .എമാർ ജില്ലാ വികസന സമിതിയിൽ ആവശ്യപ്പെട്ടു. കാലതാമസം വരുത്തുന്നകരാറുകാരെ കരിമ്പട്ടികയിൽ പെടുത്തണമെന്നും എൽദോ എബ്രഹാം എം.എൽ.എ ആവശ്യപ്പെട്ടു. പൊതു വിതരണ മേഖലയിൽ സബ്സിഡി സാധനങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കണം. റേഷൻ കടകൾക്ക് മുന്നിൽ വച്ച് അരി തൂക്കി നൽകണമെന്ന നിർദ്ദേശം കർശനമായി നടപ്പാക്കണം. സ്കൂൾ കോളജുകളുടെ പ്രവേശന സമയവുമായി ബന്ധപ്പെട്ട് വിവിധ സർട്ടിഫിക്കറ്റുകളുടെ ആവശ്യത്തിന് വില്ലേജ് ഓഫീസുകളിലെത്തുന്നവരെ വലക്കുന്ന സമീപനം പാടില്ല. മേജർ - മൈനർ ഇറിഗേഷൻ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സർക്കാർ പ്രവൃത്തികളെ കുടുംബ കാര്യമെന്ന രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. പ്രളയദുരിതാശ്വാസത്തിനായി കേരളത്തിന് പുറത്തുള്ള എം.പിമാർ നൽകിയ ഫണ്ട് ജില്ലയിൽ മാനദണ്ഡമില്ലാതെയാണ് വിനിയോഗിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനപ്രതിനിധികളുടെ വിമർശനത്തിന് കാത്തിരിക്കാതെ സമയ ബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന് അദ്ധ്യക്ഷത വഹിച്ച എ.ഡി.എം കെ.ചന്ദ്രശേഖരൻ നായർ ആവശ്യപ്പെട്ടു.
റോഡപകടങ്ങൾ ഇല്ലാതാക്കുന്നതിനും റോഡുകളിൽ അപകട മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കുന്നതിനുംനടപടി സ്വീകരിക്കണം.മൂവാറ്റുപുഴ ഇട്ടിയക്കാട്ട് മലയിലെ പട്ടയ ഭൂമിയിൽ മരം മുറിക്കുന്നതിനുള്ള സാങ്കേതിക പ്രശ്നം പരിഹരിക്കണം. പ്രളയത്തിൽ തകർന്ന തോട്ടഞ്ചേരി തൂക്ക് പാലം പുനർ നിർമ്മിക്കണം
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്
റോഡുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ജല സേചന വകുപ്പ് ഉദ്യോഗസ്ഥർ പുലർത്തുന്ന നിസംഗതനിർഭാഗ്യകരം
കളമശ്ശേരി നഗരസഭാ ചെയർപേഴ്സൻ റുഖിയ ജമാൽ
. തമ്മനം - പുല്ലേപ്പടി റോഡിന്റെ പുനർ നിർമ്മാണവുമായി ബന്ധപ്പെട്ട ആലോചനായോഗം ഉടൻ വിളിച്ചു ചേർക്കണം കലൂരിലെ സപ്ലൈകോ ഔട്ട് ലെറ്റിൽ സബ്സിഡി സാധനങ്ങൾ ലഭിക്കാറില്ല.
കോർപ്പറേഷൻ കൗൺസിലർ ഗ്രേസി ജേക്കബ്.
.