തൃക്കാക്കര : സാഹിത്യത്തിലെ മായം തിരിച്ചറിയാനുള്ള ലക്ടോമീറ്റായിരുന്നു എം.കൃഷ്ണൻ നായരെന്ന് സാഹിത്യകാരൻ സേതു പറഞ്ഞു.കാക്കനാട്ഇ.എം.എസ്. സഹകരണ ലൈബ്രറി ഹാളിൽ നടന്ന പ്രൊഫ.എം. കൃഷ്ണൻ നായർ അനുസ്മരണ സമ്മേളനം ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷ്ണൻ നായർ ജീവിച്ചിരുന്നപ്പോൾ മലയാള സാഹിത്യലോകം നിരീക്ഷണത്തിലായിരുന്നുവെന്ന ബോദ്ധ്യം എല്ലാവർക്കും ഉണ്ടായിരുന്നു. ജില്ലാ ബാങ്ക് അഡ്മിനിസ്ട്രേറ്റർ സുരേഷ് മാധവൻ അദ്ധ്യക്ഷത വഹിച്ചു, കാർട്ടൂണിസ്റ്റും, മുൻ എം.എൽ.എ യുമായ അഡ്വ. എം.എം. മോനായി മുഖ്യപ്രഭാഷണം നടത്തി. , വായനയുടെ തടവറയിൽ അകപ്പെട്ടുപോയതുകൊണ്ടാണ് അദ്ദേഹത്തിൽ നിന്നും കൂടുതൽ മികച്ച കൃതികൾ നമുക്കു ലഭിക്കാതെ പോയതെന്ന് അദ്ദേഹത്തിന്റെസന്തത സഹചാരിയും എഴുത്തുകാരനുമായ എൻ.ഇ. സുധീർപറഞ്ഞു.ലൈബ്രറി നടത്തിയ ചിത്രരചനാ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും, വിവിധ ക്ലാസുകളുടെ കോഴ്സ് സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ബാങ്ക് ജനറൽ മാനേജർ ബി.ഓമനക്കുട്ടൻ, മുൻ ഭരണസമിതിയംഗം എം.ഇ. ഹസൈനാർ, പ്രൊഫ. എം. കൃഷ്ണൻ നായരുടെ മകൾ ലേഖാ ശശിധരൻ, പി.എസ്. സാനുരാജ് തുടങ്ങിയവർസംസാരിച്ചു.