anoop-jacob
മുളന്തുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിനു വേണ്ടി ജില്ലാ പഞ്ചായത്ത് ഒന്നരക്കോടിയോളം രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര : മുളന്തുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിനു വേണ്ടി ജില്ലാ പഞ്ചായത്ത് ഒന്നരക്കോടിയോളം രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആശ സനൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ചികുര്യൻ കൊള്ളിനാൽ, ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് ജയ സോമൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി മാധവൻ, പ്രിൻസിപ്പൽ സോഫി ജോൺ, അസിസ്റ്റന്റ് എൻജിനിയർ ദിവ്യ ഭൂപേഷ്, കെ.ഐ. വർഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സലോമി സൈമൺ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോർജ് മാണി പട്ടച്ചേരിൽ, പഞ്ചായത്തംഗങ്ങളായ ജെയിംസ് താഴൂരത്ത് തുടങ്ങിയവർ സംസാരിച്ചു.