ആലുവ: പെൻഷൻ തുകയിൽ നിന്ന് ആദായ നികുതി ഈടാക്കുന്നത് പിൻവലിക്കണമെന്ന് പൊലീസ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

പരിശീലന കാലയളവ് സേവന കാലാവധിയിൽ ഉൾപ്പെടുത്താമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നും രണ്ട് ദിവസം നീണ്ടു നിന്ന സമ്മേളനം ആവശ്യപ്പെട്ടു.
വിരമിച്ച പൊലീസ് സേനാംഗങ്ങളുടെ ഡേറ്റാ ബേയ്‌സ് തയ്യാറാക്കുന്ന അവസാന ഘട്ടത്തിലാണെന്നും അതിൻെറ അടിസ്ഥാനത്തിൽ പൊലീസ് സേനയുടെ വിവിധാവശ്യങ്ങൾക്ക് ഉപയോഗിക്കുമെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. ട്രെയിനിംഗ് നൽകാനാണ് പ്രധാനമായും ഇവരുടെ സേവനം ഉപയോഗിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി​.
പൊലീസിന്റെ നാൽപത് വർഷത്തെ കാലയളവിൽ കൊലപാതക നിരക്ക് പകുതിയോളം കുറയ്ക്കാനായിട്ടുണ്ടെന്ന് ജേക്കബ് പുന്നൂസ് പറഞ്ഞു. 1977 ൽ കേരളത്തിൽ രണ്ടരക്കോടി ജനങ്ങൾക്ക് 556 എന്നായിരുന്നെങ്കിൽ അത് 287 ആയി കുറച്ചത് കേരള പൊലീസിൻെറ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.