കൊച്ചി: നിപരോഗ ഭീതിയിൽ നിന്ന് ആശ്വാസം. ചികിത്സയിലുള്ള യുവാവിനെ ഡിസ്ചാർജ് ചെയ്യുന്നതിനായി ആശുപത്രി അധികൃതർ മെഡിക്കൽ ബോർഡിന്റെ അനുമതി തേടി. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നിപ സംശയിക്കുന്ന ആരും ഇപ്പോൾ നിരീക്ഷണത്തിലില്ല.മേയ് 29ന് ആണ് പനി ബാധിച്ച യുവാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂൺ 4ന് നിപ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ചു. തുടർന്ന് 330 പേരെ നിരീക്ഷണ പട്ടികയിലുൾപ്പെടുത്തി നിരീക്ഷിച്ചിരുന്നു.