കൊച്ചി : കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ വിവിധ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ വിദ്യാരംഭം ജൂലൈ 1ന് നടക്കും. കുസാറ്റ് സെമിനാർ കോംപ്ലക്‌സിൽ നടക്കുന്ന പരിപാടിയിൽ സർവകലാശാല വൈസ് ചാൻസലർ ഡോ. കെ മധുസൂദനൻ, പ്രോ വൈസ് ചാൻസലർ ഡോ. പി ജി ശങ്കരൻ എന്നിവർ വിദ്യാർത്ഥികള അഭിസംബോധന ചെയ്ത് സംസാരിക്കും. ഡൽഹി സർവകലാശാല, കാഞ്ചി സർവകലാശാല തുടങ്ങിയ രാജ്യത്തെ മുൻനിര സർവകലാശാലകളിൽ നിന്നുള്ള പ്രമുഖർ തുടർന്നുള്ള രണ്ടു ദിവസം ക്ലാസുകൾ നയിക്കും. പ്രവേശനം നേടിയ വിദ്യാർത്ഥികൾ തിങ്കളാഴ്ച രാവിലെ 9.30ന് സെമിനാർ കോംപ്ലക്‌സിൽ ഹാജരാകണമെന്ന് ഇന്റർനാഷണൽ സ്‌കൂൾ ഒഫ് ഫോട്ടോണിക്‌സ് ഡയറക്ടറും പ്രോഗ്രാം കൺവീനറുമായ ഡോ. എ. മുജീബ് അറിയിച്ചു.