കൊച്ചി: കേരള രജിസ്‌ട്രേഷൻ വകുപ്പ് ജില്ലയിലെ എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളിലും 1986 ജനുവരി ഒന്നുമുതൽ 2017 മാർച്ച് 31 വരെയുളള കാലയളവിൽ അണ്ടർ വാല്യുവേഷൻ നടപടികളിൽ ഉൾപ്പെട്ടവർക്കായി അദാലത്ത് സംഘടിപ്പിക്കുന്നു. ജൂലായ് മൂന്നിന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് അദാലത്ത്. കുറവ് മുദ്രവിലയുടെ 30ശതമാനം മാത്രം ഒടുക്കി ജപ്തി നടപടികളിൽ നിന്ന് ഒഴിവാകാം. രജിസ്‌ട്രേഷൻ ഫീസ് പൂർണമായും ഒഴിവാക്കും.